സിവിൽ സപ്ലൈസ് കോർപറേഷൻ വടകര ഓഫീസിലെ ജൂനിയർ അസിസ്റ്റൻ്റിനെ കാണാതായി


വടകര: സിവിൽ സപ്ലൈസ് കോർപറേഷൻ വടകര ഓഫീസിലെ ജൂനിയർ അസിസ്റ്റൻ്റിനെ കാണാനില്ലെന്ന് പരാതി. മാക്കൂൽപീടികയിൽ കൂളിയുള്ള പറമ്പത്ത് കെ പി അനിൽകുമാറിനെയാണ് കാണാതായത്.

ഇദ്ദേഹത്തിന്റെ കാർ ദേശീയപാതയിൽ നാരായണനഗറിൽ ഫെഡറൽബാങ്കിനു സമീപം നിർത്തിയിട്ട നിലയിലായിരുന്നു. വടകര പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അനിൽകുമാറിനെ കാണാതായത്.