സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു; ബംഗളുരൂവില്‍ സ്റ്റണ്ട് താരത്തിന് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരിക്ക്


ബംഗളുരൂ: കന്നഡ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്‌നാട് സ്വദേശി വിവേകാണ് മരിച്ചത്. ഇരുപത്തി എട്ട് വയസ്സാണ്. തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തില്‍ ‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന രണ്ട് സഹതാരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ക്രെയിനും ഇരുമ്ബ് കയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ 11 കെവി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.ഉടന്‍ തന്നെ രാജരാജേശ്വരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു.