സഹോദരന് പിന്നാലെ ഹരിതയും യാത്രയായി; പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ഹരിതയ്ക്ക് യാത്രാമൊഴി
പേരാമ്പ്ര: ഇ.എം.എസ് ആശുപത്രിയിലെ നഴ്‌സ് പേരാമ്പ്ര കണ്ണിപ്പൊയിലില്‍ കുളപ്പുറത്ത് മീത്തല്‍ ഹരിത (21) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഹരിതയ്ക്ക് കഴിഞ്ഞദിവസം ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ഹരിതയുടെ സഹോദരന്‍ ഹരിപ്രസാദ് നാലുവര്‍ഷംമുമ്പ് ക്യാന്‍സറിനെ തുടര്‍ന്നാണ് മരണപ്പെട്ടത്.
പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിനുശേഷം നാലുമണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.