സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍


കോഴിക്കോട്: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.

ഈ മാസം 11 വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115 മി.മി വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്. നാളെ ഇടുക്കി, മറ്റന്നാള്‍ ഇടുക്കി, കണ്ണൂര്‍, ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.