ശ്രദ്ധിക്കുക, നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കുടുങ്ങും; ജില്ലയില്‍ ഇന്ന് രേഖപ്പെടുത്തിയത് 673 കേസുകള്‍


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 673 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ നഗര പരിധിയില്‍ 56 കേസുകളും റൂറലില്‍ 41 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നഗര പരിധിയില്‍ 473 കേസുകളും റൂറലില്‍ 103 കേസുകളുമെടുത്തു. ഇവരില്‍ നിന്ന് പിഴ ഈടാക്കി.