വൈദ്യുതി മേഖല സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം നാടിന് ആപത്ത്; കെടി.കുഞ്ഞിക്കണ്ണൻ
പയ്യോളി: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു വടകര ഡിവിഷൻ കുടുംബ സംഗമം പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കേളു വേട്ടൻ പഠന ഗവേഷണം കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. വൈദ്യുതി മേഖല സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം നാടിന് ആപത്താണെന്ന് അദ്ധേഹം പറഞ്ഞു. ഡിവിഷൻ പ്രസിഡന്റ് പി.ടി.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല, അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ പ്രമോദ്, സി.സി അംഗം കെ. അജയകുമാർ എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി എം.ഷാജി സ്വാഗതം പറഞ്ഞു. ബി.ശ്രീഹരി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.