വീണ ജോര്‍ജ് ആരോഗ്യമന്ത്രി; ധനവകുപ്പ് കെഎന്‍ ബാലഗോപാലിന്, റിയാസിന് പൊതുമരാമത്ത് -ടൂറിസം വകുപ്പുകൾ, രാജീവിന് വ്യവസായം; മറ്റ് വകുപ്പുകള്‍ ഇങ്ങനെ
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി. നാളെയാണ് സത്യപ്രതിജ്ഞ. പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് സിപിഐഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക. കെ.കെ.ശൈലജ ടീച്ചർക്ക് പിൻഗാമിയായി വീണ ജോര്‍ജിനെ ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തു. ആറന്മുളയില് നിന്നുള്ള എംഎല്‍എയാണ് വീണ ജോര്‍ജ്.
തോമസ് ഐസകിന് ശേഷം കേരളത്തിന്റെ ധനകാര്യമന്ത്രിയായി കെഎന്‍ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമാണ് കെഎന്‍ ബാലഗോപാല്‍. പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾക്ക് മുഹമ്മദ് റിയാസാണ് ഇനി മന്ത്രി.
വ്യവസായ മന്ത്രിയായി പി രാജീവിനെ തെരഞ്ഞെടുത്തു. ഇ പി ജയരാജന് കൈകാര്യ ചെയ്ത വകുപ്പ് പി രാജീവ് കൈകാര്യം ചെയ്യും. ഉന്നത വിദ്യഭ്യാസ മന്ത്രിയായി ആ ബിന്ദുവും തദ്ദേശ വകുപ്പ്, എക്സൈസ് മന്ത്രിയായി എംവി ഗോവിന്ദന് മാസ്റ്ററേയും തെരഞ്ഞെടുത്തു.
വി.എൻ.വാസവൻ സഹകരണ വകുപ്പ് കൈകാര്യം ചെയ്യും. എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് സിപിഐഎം ഏറ്റെടുത്തു. ഇതോടെ എകെ ശശീന്ദ്രന് മറ്റൊരു വകുപ്പ് നല്‍കും. ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയെ വൈദ്യുതി വകുപ്പ് മന്ത്രിയായി തെരഞ്ഞെടുത്തു. ഐഎന്‍എല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുറമുഖം, പുരാവസ്തു വകുപ്പുകള്‍ കൈകാര്യം ചെയ്യും.
കേരള കോണ്‍ഗ്രസിന്റെ മന്ത്രി റോഷി അഗസ്റ്റിന് ജലവിഭവ വകുപ്പ് നല്കി. ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയാണ് റോഷി അഗസ്റ്റിന്. വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ രണ്ടായി തുടർന്നേക്കും. ഫിഷറീസ്, സാംസ്ക്കാരികം സജി ചെറിയാൻ കെെകാര്യം ചെയ്യും.
ആഭ്യന്തരം, വിജിലൻസ്, ഐടി പൊതുഭരണം. – മുഖ്യമന്ത്രി.
ധനം – കെ എൻ ബാലഗോപാൽ
വ്യവസായം – പി രാജീവ്
ആരോഗ്യം – വീണ ജോർജ്
തദ്ദേശസ്വയംഭരണം , എക്സൈസ് _ എം.വി ഗോവിന്ദൻ
വിദ്യാഭ്യാസം, തൊഴിൽ – വി.ശിവൻകുട്ടി .
ഉന്നത വിദ്യാഭ്യാസം _ ആർ ബിന്ദു
സഹകരണം, രജിസ്ട്രേഷൻ – വി എൻ വാസവൻ
ഫിഷറീസ്, സാംസ്കാരികം – സജി ചെറിയാൻ
ദേവസ്വം, പാർലമെൻററി കാര്യം, പട്ടികജാതി ,പട്ടിക ക്ഷേമ _ കെ.രാധാകൃഷ്ണൻ
പൊതുമരാമത്ത് , ടൂറിസം – മുഹമ്മദ് റിയാസ്
ന്യൂനപക്ഷക്ഷേമം, വഖഫ്, പ്രവാസി കാര്യം – വി അബ്ദുറഹ്മാൻ
വൈദ്യുത വകുപ്പ് – കെ കൃഷ്ണൻകുട്ടി
വനം വകുപ്പ് – എ കെ ശശീന്ദ്രൻ
ഗതാഗതം – ആൻറണി രാജു
തുറമുഖം , പുരാവസ്തു, മ്യൂസിയം – അഹമ്മദ് ദേവർകോവിൽ
ജലവിഭവം – റോഷി അഗസ്റ്റിൻ
റവന്യൂ വകുപ്പ് – കെ.രാജൻ
ഭക്ഷ്യവകുപ്പ് – ജി.ആർ.അനിൽ
കൃഷിവകുപ്പ് – പി.പ്രസാദ്
മൃഗസംരക്ഷണം, ക്ഷീര വികസനം – ജെ.ചിഞ്ചുറാണി.