വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ സൗകര്യമില്ലേ? താമസിക്കാന്‍ ഇടമൊരുക്കി സിപിഐഎം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ കാഞ്ഞിലശ്ശേരി സിപിഐഎം ബ്രാഞ്ച് ഓഫീസായ മീനാക്ഷിഅമ്മ സ്മാരക മന്ദിരവും കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയവും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കി. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദാന കോവിഡ് കോസുകള്‍ വര്‍ധിക്കുകയാണ്.
രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍, ടെസ്റ്റ് ഫലം കാത്തിരിക്കുന്നവര്‍, വീട്ടില്‍ സൗകര്യം ഇല്ലാത്തവര്‍ എന്നിവര്‍ക്കെല്ലാം ഈ സൗകര്യം ഉപയോഗിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബാത്‌റൂം, കിച്ചന്‍, ജനറേറ്റര്‍, ആംബുലന്‍സ് തുടങ്ങിയ സൗകര്യമുണ്ട്. ഡിവൈഎഫ്‌ഐയുടെ സന്നദ്ധ സംഘടനയായ വീട് ഹെല്‍പ് ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്