വീട്ടില്‍ വണ്ടുശല്യം രൂക്ഷം; ഫയര്‍ഫോഴ്സെത്തി തുരത്തി
പേരാമ്പ്ര: കൊത്തിയ പാറ മൊയ്തിക്കയുടെ വീട്ടിലെ വണ്ട് ശല്യം പേരാമ്പ്ര ഫയര്‍ഫോഴ്സ് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ സിജീഷ് ചിറയലിന്റെ നേതൃത്വത്തില്‍ തുരത്തി.
8 വളണ്ടിയര്‍മാര്‍ ഇന്ന് മണിക്കുറുകളോളം പണിയെടുത്താണ് വണ്ടിനെ തുരത്തിയത്. വാര്‍ഡ് മെമ്പര്‍ വിനീത മനോജിന്റെ നേതൃത്വത്തില്‍ ആര്‍ആര്‍ടി മെമ്പര്‍മാരും പങ്കെടുത്തു.