വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനം


വടകര: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ്, സുവോളജി, മലയാളം, അറബിക് വിഷയങ്ങളിലാണ് നിയമനം.

വടകര ശ്രീനാരായണ കോളേജില്‍ ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ്, സുവോളജി, മലയാളം, ഹിന്ദി വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24-ന് 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.

പൊക്കുന്ന് ഗവ.ഗണപത് യു.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ, യു.പി.എസ്.എ, അറബിക് (യു.പി), ഹിന്ദി എന്നി തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിന് അഭിമുഖം നടത്തുന്നു. 19-ന് രാവിലെ 11 മണിക്ക് നടക്കും. ഫോണ്‍ -9633216969.