വിജയഭേരിയുമായി ജനഹൃദയങ്ങൾ കീഴടക്കി കാനത്തിൽ ജമീല


കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ ശനിയാഴ്ചത്തെ പര്യടനം ആരംഭിച്ചത് മണ്ഡലത്തിൻ്റെ വടക്കേ അറ്റത്തു നിന്നാണ്. കോട്ടക്കൽ നിന്നാരംഭിച്ച് ഇരിങ്ങൽ സർഗ്ഗാലയയിലൂടെ കോട്ടത്തുരുത്തിലേക്ക്. കോട്ടക്കൽ ഫിഷറീസ് കോളനിയിൽ നിരവധി പേരാണ് സ്ഥാനാർത്ഥിയെ കാത്തു നിന്നത്. പങ്കെടുത്ത കുടുംബയോഗങ്ങളിലെല്ലാം വൻ ജനപങ്കാളിത്തമായിരുന്നു.

എംപി.ഷിബു, വേണുഗോപാലൻ, അബ്ദുറഹ്മാൻ തുടങ്ങി എൽഡിഎഫ് നേതാക്കൾ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു. ഉച്ചയക്കു ശേഷം നടേരി ലോക്കലിലെ വിവിധ കുടുംബ യോഗങ്ങളിലാണ് പങ്കെടുത്തത്. ഒറ്റക്കണ്ടം, എളയടത്ത് മുക്ക്, നടേരിനെല്ലി വീട്ടിൽ, കാവുംവട്ടം, കോലാറമ്പത്ത് കണ്ടി കുടുംബയോഗങ്ങളിലെല്ലാം വൻ ജനപങ്കാളിത്തമായിരുന്നു.

ചെങ്ങോട്ടുകാവ് ലോക്കലിലെ മേലൂരിലും എടക്കുളത്തും കുടുംബയോഗങ്ങളിൽ പങ്കെടുത്തതിനു ശേഷമാണ് പര്യടനം അവസാനിപ്പിച്ചത്. എൽ.ഡി.എഫ് നേതാക്കളായ പി.വിശ്വൻ, പി.വി.മാധവൻ, ടി.ഇ.ബാബു, ആർ.കെ.അനിൽ കുമാർ, ടി.വി.ഗിരിജ, പി.വേണു, അനിൽ പറമ്പത്ത് തുടങ്ങിയ നേതാക്കളാണ് സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നത്.