വടകരയിൽ ഹോട്ടലുടമ മരിച്ച നിലയിൽ


വടകര: വടകര മേപ്പയിൽ കൊവിഡ് മൂലം പ്രതിസന്ധിയിലായ ഹോട്ടലുടമ തൂങ്ങി മരിച്ചു. മേപ്പയിൽ സ്വദേശി തയ്യുള്ളതിൽ കൃഷ്ണനെയാണ് രാവിലെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊവിഡ് പ്രതിസന്ധി തന്നെ കാര്യമായി ബാധിച്ചെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്നും കൃഷ്‌ണൻ ഇന്നലെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം വടകര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൃഷ്ണന്റെ ആത്മഹത്യക്ക് സർക്കാർ ഉത്തരം പറയണമെന്നും കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങൾ റിക്കവറി നടപടികൾ നർത്തി വെക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചു.