വടകരയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി അമ്മ പുഴയിൽ ചാടി


വടകര: തിരുവള്ളൂരിൽ രണ്ടു കുട്ടികളേയും എടുത്ത് അമ്മ പുഴയില്‍ ചാടി. ചാനിയംകടവ് പാലത്തിന്റെ മുകളിൽ നിന്നാണ് ഇവർ പുഴയിലേക്ക് ചാടിയത്.
ഓടിയെത്തിയ നാട്ടുകാര്‍ ഉടൻ തന്നെ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് സംഭവം.

എല്ലാവരേയും വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാമ്പ്രയില്‍ നിന്നുള്ള യുവതിയാണ് മക്കളേയും എടുത്ത് പുഴയില്‍ ചാടിയത്. ഒമ്പതര മാസവും മൂന്നു വയസും പ്രായമുള്ളവരാണ് കുട്ടികള്‍. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. പാലത്തിനു സമീപം താമസിക്കുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.