വടകരയിൽ എൽ.ജെ.ഡി. നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞു


വടകര: എൽ.ജെ.ഡി. വടകര മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണന്റെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി. എറിഞ്ഞത് ബോംബാണെന്നും ഇതിനുപിന്നിൽ ആർ.എം.പി.ഐ. പ്രവർത്തകരാണെന്നും കാണിച്ച് കൃഷ്ണന്റെ മകനും എൽ.ജെ.ഡി. പ്രവർത്തകനുമായ എം.കെ. നിഷാന്ത് എടച്ചേരി പോലീസിൽ പരാതിനൽകി.

എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ, മനയത്ത് ചന്ദ്രൻ എന്നിവർ കൃഷ്ണന്റെ വീട് സന്ദർശിച്ചു. കൃഷ്ണനും കുടുംബത്തിനും നേരെ ആസൂത്രിതമായ അക്രമമാണ് നടന്നതെന്ന് എൽ.ജെ.ഡി. ആരോപിച്ചു. എന്നാൽ കൃഷ്ണന്റെ വീടാക്രമിച്ചെന്നത് വ്യാജപ്രചാരണമാണെന്നാന് ആർ.എം.പി.ഐ. പ്രതികരിച്ചത്.