വടകരയില്‍ വ്യാപാരികള്‍ കളര്‍ ചെയ്യാന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങളുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി


വടകര: സ്വര്‍ണക്കടകളില്‍നിന്ന് കളര്‍ ചെയ്യാന്‍ നല്‍കിയ സ്വര്‍ണാഭരണങ്ങളുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി. ഓര്‍ക്കാട്ടേരി വൈക്കിലശ്ശേരി റോഡില്‍ സ്വര്‍ണാഭരണ പോളിഷിങ്ങ് കട നടത്തിവന്ന മഹാരാഷ്ട്ര സ്വദേശി സൂരജ് സേട്ടുവാണ് ആഭരണങ്ങളുമായി മുങ്ങിയത്. ടൗണിലെ എസ്ആര്‍ ജ്വല്ലറി, സിറാജ് ജ്വല്ലറി എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് പവനോളം സ്വര്‍ണാഭരണങ്ങളാണ് കൊണ്ടുപോയത്. വ്യാപാരികളുടെ പരാതിയില്‍ എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.