വടകര കൈനാട്ടിയിൽ വോൾവോ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം



വടകര: കൈനാട്ടിയിൽ വോൾവോ ബസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചോറോട് താമസിക്കും അഴിയൂർ കച്ചേരി പറമ്പത്ത് അബ്ദുൾ റഹ്​മാ​ന്‍റെ മകൻ ഇരുപത്തി മൂന്ന് വയസ്സുള്ള ആരിഫ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

ബംഗളൂരുവിലേക്ക് പോകുന്ന ബസ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തകർന്നു. ഓട്ടോയിൽ കുടുങ്ങിയ ആരിഫിനെ വടകരയിൽ നിന്നെത്തിയ അഗ്നിശമന സേനയാണ്​ പുറത്തെടുത്തത്​. വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ.