വടകര കന്നിനടയിൽ വാഹനം തടഞ്ഞുനിർത്തി അക്രമിച്ചെന്ന പരാതിയിൽ നാലുപേർ അറസ്റ്റിൽ


വടകര: കന്നിനടയിൽ വാഹനം തടഞ്ഞുനിർത്തി അക്രമിച്ചെന്ന പരാതിയിൽ നാലുപേർ അറസ്റ്റിൽ. തിരുവള്ളൂർ സ്വദേശികളായ ഒന്തമ്മൽ സവാദ് (24), തറോപ്പടിക്കൽ മുഹമ്മദ് ഷാഫി (23), പടിഞ്ഞാറെ കഴുത്തമ്മൽ അബ്ദുൾ റഹിം (23), തയ്യുള്ളതിൽ താഴകുനി മുബഷിർ (24) എന്നിവരെയാണ് വടകര എസ്.ഐ. എം. നിജീഷ് അറസ്റ്റ് ചെയ്തത്.

മന്തരത്തൂരിലെ കോളിയോട്ട് കുനിബിഗിലിനെ അക്രിച്ച കേസിലാണ് അറസ്റ്റ്. എട്ടിന് രാത്രി കാറിൽ വരുന്നതിനിടെ കന്നിനട പാലത്തിനുസമീപം അഞ്ചുപേരടങ്ങുന്ന സംഘം കാർ തടഞ്ഞുനിർത്തി അക്രമിച്ചെന്നാണ് പരാതി. സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.