വടകര ആയഞ്ചേരിയിലെ വിവിധ ക്ഷേത്രങ്ങളില്‍ ട്രസ്റ്റി നിയമനം; അപേക്ഷ ക്ഷണിച്ചു


വടകര: വടകര താലൂക്കിലെ ആയഞ്ചേരി വില്ലേജില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പൊന്മേരി ശിവ ക്ഷേത്രം, വില്യാപ്പളളി വില്ലേജിലെ തിരുവളളൂര്‍ ശിവ ക്ഷേത്രം, കൂട്ടോത്ത് വിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. വെബ്‌സൈറ്റ് http://www.malabardevaswom.kerala.gov.in

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വടകര കുന്നുമ്മല്‍ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് മൂന്നിന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. വെബ്‌സൈറ്റ് http://www.malabardevaswom.kerala.gov.in