ലോക്ഡൗണില്‍ അസമില്‍ കുടുങ്ങിയ മേപ്പയ്യൂര്‍ സ്വദേശി ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു


മേപ്പയ്യൂര്‍: ലോക്ഡൗണില്‍ അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേപ്പയ്യൂര്‍ സ്വദേശി അഭിജിത്ത് ആണ് ആത്മഹത്യ ചെയ്തത്. 26 വയസാണ്.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെയാണ് അഭിജിത്ത് ഇതര സംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് തിരിച്ചത്. എന്നാല്‍ കേരളത്തിലേക്ക് തിരികെയെത്താന്‍ അഭിജിത്ത് ഉള്‍പ്പടെ കേരളത്തിലെ നൂറുകണക്കിന് ബസ് ജീവനക്കാര്‍ക്ക് സാധിച്ചിരുന്നില്ല. അസമിലെ ഉള്‍പ്പടെ പ്രാദേശികമായ പ്രശ്‌നങ്ങളും ഇതിന് കാരണമായി.

Updating…