ലീഗല്‍ സര്‍വ്വീസസ്; സഞ്ചരിക്കുന്ന ലോക് അദാലത്ത് മാർച്ച് 4 മുതൽ


കൊയിലാണ്ടി: സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ലോക് അദാലത്ത് മാര്‍ച്ച് നാല്, അഞ്ച്, ആറ് തിയ്യതികളില്‍ കൊയിലാണ്ടി താലൂക്കില്‍ പര്യടനം നടത്തും. നാലിന് അത്തോളി, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലും, അഞ്ചിന് ബാലുശ്ശേരി, കൂരാച്ചുണ്ട് പഞ്ചായത്തിലും, ആറിന് ചക്കിട്ടപ്പാറ പഞ്ചായത്തിലും സഞ്ചരിച്ച് പരാതികള്‍ സ്വീകരിക്കും.

ഇതോടൊപ്പം നിയമ ബോധവല്‍ക്കരണ ക്ലാസുകളും നടത്തും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ നിശ്ചിത സ്ഥലത്ത് എത്തി ലോക് അദാലത്തില്‍ സമര്‍പ്പിക്കാമെന്ന് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍ 9745086387.