രോഗവ്യാപന തോത് കൂടുന്നു; കൊയിലാണ്ടി ഉള്‍പ്പെടെ ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണം, വിശദാംശങ്ങള്‍ ചുവടെ
കോഴിക്കോട്: ജനസംഖ്യാ ആനുപാതിക രോഗവ്യാപന തോത് കൂടുതലുള്ള കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊയിലാണ്ടി , മുക്കം നഗരസഭകളിലെ ആറു വാര്‍ഡുകളിലാണ് രോഗ വ്യാപന തോത് കൂടുതല്‍.
അതേ സമയം നിയന്ത്രണങ്ങളില്‍ ഇളവുകൾ വരുത്തിയിട്ടുണ്ടെങ്കിലും ജില്ലയിലെ ബീച്ചുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. സരോവരം ബയോപാര്‍ക്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആളുകള്‍ക്ക് പ്രവേശിക്കാമെന്നും ഡിടിപിസി സെക്രട്ടറി അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി നഗരസഭയിലെ 34,35,43 വാര്‍ഡുകളിലും മുക്കം നഗരസഭയിലെ 1,26,32 വാര്‍ഡുകളിലുമാണ് രോഗ വ്യാപന തോത് 10 ല്‍ കൂടുതലുള്ളത്. ഈ വാര്‍ഡുകളിലാണ് കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കണ്ടെയിന്മന്റ് സോണുകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചിട്ടുണ്ട്. അതേ സമയം ജില്ലയിലെ ബീച്ചുകളില്‍ ഒരറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ല.
ജില്ലയില്‍ ഇന്നലെ 2406 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചിടങ്ങളില്‍ രോഗികളുടെ എണ്ണം അന്പതിനു മുകളിലാണ്. കോഴിക്കോട് കോര്പറേഷന്, കൊടുവള്ളി, മണിയൂര്‍ എന്നിവിടങ്ങളാണ് ജില്ലയിലെ കോവിഡ് ക്ലസ്റ്ററുകള്‍