യാത്രക്കാർക്കിനി വിശ്രമിക്കാം; കൊയിലാണ്ടിയിൽ വഴിയോര വിശ്രമകേന്ദ്രമൊരുങ്ങുന്നു
കൊയിലാണ്ടി: നഗരത്തില്‍ താലൂക്ക് ആശുപത്രിക്ക് മുമ്പിലായി നഗരസഭ വഴിയോര വിശ്രമകേന്ദ്രം ‘ടേക്ക് എ ബ്രേക്ക്’ പണിയുന്നു. കാലങ്ങളായി ജനങ്ങളുടെ ആവശ്യമായിരുന്നു നഗരത്തില്‍ ഒരു വിശ്രമകേന്ദ്രം. ശുചിത്വ മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നത്.
വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നഗരസഭ ചെയര്പേഴ്സന് കെ.പി.സുധ നിര്‍വ്വഹിച്ചു. വൈസ് ചെയര്മാന് കെ.സത്യന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ.അജിത്, കെ.എ.ഇന്ദിര, സി.പ്രജില. കൗൺസിലർമാരായ എ.ലളിത, വി.പി.ഇബ്രാഹിംകുട്ടി, ശുചിത്വമിഷന് പ്രോഗ്രാം ഓഫീസര്‍ കൃപ വാര്യര്‍, മുനിസപ്പല്‍ എഞ്ചിനീയര്‍ എന്‍.ടി.അരവിന്ദന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി.രമേശന്, ജെ.എച്ച്.ഐ കെ.എം.പ്രസാദ് എന്നിവര്‍ സംസാരിച്ചു.