മേലടി വൈദ്യുതി സെക്ഷനു കീഴിലെ 14 ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള ഉപഭോക്താക്കളെ തിക്കോടി സെക്ഷനു കീഴിലേക്ക് മാറ്റി


പയ്യോളി: കെ.എസ്.ഇ.ബി മേലടി വൈദ്യുതി സെക്ഷനു കീഴിലെ പതിനാല് ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള ഉപഭോക്താക്കളെ തിക്കോടി സെക്ഷനു കീഴിലേക്ക് മാറ്റിയതായി കെ.എസ്.ഇ.ബി അറിയിച്ചു.

നിലവിൽ മേലടി ഇലക്ട്രിക്കൻ സെക്ഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന ഭജനമഠം, മേലടി തീരദേശം, ഭജനമഠം റോഡ്, ഭാവന, തോട്ട് മുഖം, പുഷ്പക, ഊരൂർക്കര, വി.പി.റോഡ് (പൊനേരിപ്പാലം), പുളിമുക്ക്, പോക്കിനാരി, എം.എൽ.എ മുക്ക്, കുടുക്കം, നെയ് വറാണി, യാസ്മിൻ ക്വോട്ടേഴ്സ് തുടങ്ങിയ 14 ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന വൈദ്യുതി ഉപഭോക്താക്കളെയാണ് ഏപ്രിൽ 1 മുതൽ തിക്കോടി ഇലക്ട്രിക്കൽ സെക്ഷനിലേക്ക് മാറ്റിയത്.

പ്രസ്തുത പ്രദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന വൈദ്യുതി ഉപഭോക്താക്കൾ വൈദ്യതി സംബന്ധമായ എല്ലാ സേവനങ്ങൾക്കും ഇനി മുതൽ തിക്കോടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുമായാണ് ബന്ധപ്പെടേണ്ടതന്ന് അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ നമ്പർ: 0496-2603323, 9496010928.