മേപ്പയ്യൂർ സ്കൂൾ അധ്യാപകനായിരുന്ന അമീറുദ്ദീൻ മാഷ് അന്തരിച്ചു; വിടവാങ്ങിയത് ജനഹൃദയം കീഴടക്കിയ കായിക പ്രേമി


മേപ്പയ്യൂർ: വിളയാട്ടൂരിലെ പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വയനാടൻ തോട്ടത്തിൽ ഇബാഹിം മാസ്റ്ററുടെയും കുഞ്ഞയിശ ഹജ്ജുമ്മയുടെയും മകനായ റിട്ടയേർഡ് അധ്യാപകൻ വി.ടി.അമീറുദ്ദീൻ മാസ്റ്റർ (61) അന്തരിച്ചു. ഭാര്യ ഖദീജ. മക്കൾ: ജസീന, റോസ്ന, മുഹമ്മദ് റോഷൻ. മരുമക്കൾ: പി.വി.ആരിഫ് കൊയിലാണ്ടി, ഷബീർ പൂനൂർ (ദേശീയ ആയുർവ്വേദ ഫാർമസി) നസ്ല പേരാമ്പ്ര. സഹോദരി: സൈനബ ഒതയോത്ത് ചെറുവണ്ണൂർ.

ബേപ്പൂർ ഗവ.ഫിഷറീസ് ഹൈസ്കൂൾ, മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ദേശീയ വോളിബോൾ കോച്ച്, കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജി വോളി പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.