മേപ്പയ്യൂരിലെ വ്യാപാരികള്‍ക്ക് നടത്തിയ കോവിഡ് പരിശോധന; 12 പേര്‍ക്ക് പോസിറ്റീവ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്രവ പരിശോധന ഫലം വന്നു. പന്ത്രണ്ട് കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെയ് 17 ന് വ്യാപാരികള്‍ ഉള്‍പ്പെടെ ലോക്ഡൗണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കായി നടത്തിയ കോവിഡ് സ്രവ പരിശോധന ക്യാമ്പില്‍ 251 പേരുടെ സ്രവ പരിശോധനയാണ് നടത്തിയതെന്ന് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വാര്‍ഡ് /കോവിഡ് കേസ്
2 – 1
5 – 3
7 – 1
8 – 1
13 – 1
14 – 1
15 – 1
16 – 1
17 – 1
അരിക്കുളം – 1