മേപ്പയ്യൂര്‍ രാജീവ് ഗാന്ധി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സദ്ഭാവനാ ദിനം ആചരിച്ചു


മേപ്പയ്യൂര്‍: രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് മേപ്പയ്യൂര്‍ രാജീവ് ഗാന്ധി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സദ്ഭാവനാ ദിനം ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ഇ അശോകന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്റ്റഡി സെന്റര്‍ പ്രസിഡന്റ് സുധാകരന്‍ പുതുക്കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹന്‍ദാസ് അയ്യറോത്ത്, സുധാകരന്‍ പറമ്പാട്ട്, സി.എം ബാബു, വി ടി സത്യനാഥന്‍, ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.