മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നൂറിനുമുകളില്‍ ആക്ടീവ് കോവിഡ് കേസുകള്‍: ഏറ്റവുമധികം കേസുകള്‍ എടത്തില്‍ മുക്കില്‍


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ആകെ കോവിഡ് കേസുകള്‍ നൂറിനു മുകളിലെത്തി. ചൊവ്വാഴ്ചത്തെ കണക്കുപ്രകാരം 104 ആക്ടീവ് കേസുകളാണ് പഞ്ചായത്തിലുള്ളത്.

നാലാം വാര്‍ഡായ എടത്തില്‍മുക്കിലാണ് ഏറ്റവുമധികം കേസുകളുള്ളത്. 13 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്. ആറാം വാര്‍ഡായ ചങ്ങരംവെള്ളിയും പതിമൂന്നാം വാര്‍ഡായ മരുതേരിപ്പറമ്പിലും 12 വീതം കേസുകളും പാവട്ടുകണ്ടി മുക്കില്‍ (15ാം വാര്‍ഡ്) 11 കേസുകളും നിലവിലുണ്ട്.

കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പത്തിനു താഴെ കേസുകള്‍ മാത്രമാണ് പഞ്ചായത്തില്‍ റിപ്പോര്‍ട്ടു ചെയ്തത് എന്നത് ആശ്വാസമാണ്. ചൊവ്വാഴ്ച മൂന്നു കേസുകളും തിങ്കളാഴ്ച ഏഴു കേസുകളുമാണ് പഞ്ചായത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്.

മറ്റുവാര്‍ഡുകളിലെ കേസുകള്‍:

കീഴ്പ്പയ്യൂര്‍ -5

ജനകീയമുക്ക്-6

മേപ്പയ്യൂര്‍-5

മഠത്തുംഭാഗം- 5

കായലാട്-4

മേപ്പയ്യൂര്‍ ടൗണ്‍-1

കൊഴുക്കല്ലൂര്‍-9

ചാവട്ട്-5

നിടുംപൊയില്‍-3

നരക്കോട്-1

മഞ്ഞക്കുളം-5

വിളയാട്ടൂര്‍-3

നരിക്കുനി-2

ഇതിനു പുറമേ വാര്‍ഡ് വ്യക്തമല്ലാത്ത രണ്ടുകേസുകളുമുണ്ട്.