മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഓവര്‍സിയര്‍മാരെ നിയമിക്കുന്നു; വിശദാംശങ്ങള്‍ ചുവടെ


മേപ്പയൂര്‍: മേപ്പയൂര്‍ പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ രണ്ട് അക്രെഡിറ്റഡ് ഓവര്‍സിയര്‍മാരെ നിയമിക്കുന്നു. മൂന്നുവര്‍ഷം പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയോ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

മതിയായ രേഖകളും ബയോഡാറ്റയും സഹിതം സെപ്തംബര്‍ 13 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക് meppayurgp@gmail.com എന്ന ഇ മെയിലിലോ, 0496 2676227 ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.