മേപ്പയ്യൂരിൽ അതിജാഗ്രത; എട്ട് വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണിൽ
മേപ്പയ്യൂർ: മേപ്പയ്യൂരിൽ ഗ്രാമ പഞ്ചായത്തിൽ 3, 8, 9 വാർഡുകൾക്ക് പുറമെ 11, 12, 13, 14, 15 വാർഡുകൾകൂടി ക്രിട്ടിക്കൽ കൺടെയ്‌ൻമെൻറ് സോണായി കളക്ടർ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പഞ്ചായത്തിലെ ആകെയുള്ള 17 വാർഡിൽ 15 വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലാണ്. അതിൽ 8 വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുമാണ്.
വ്യാഴാഴ്ച കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന കോവിഡ് ടെസ്റ്റിൽ 25 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 321 കേസുകളാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഞ്ചായത്ത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.