മേപ്പയ്യൂരില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചു. 17-ാം വാര്‍ഡില്‍ 9 അയല്‍ സഭകളില്‍ 25 വീടുകള്‍ ഒരു ക്ലസ്റ്റര്‍ എന്ന നിലയിലാണ് ശുചീകരണ പ്രവര്‍ത്തനം. 18 ഗ്രൂപ്പുകളാക്കി വീടുകളില്‍ കയറിയാണ് പരിശോധന നടത്തുന്നത്.
ജെ.എച്ച്.ഐ മാര്‍, ആശാ വര്‍ക്കര്‍മാര്‍, അയല്‍ സഭാപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എന്നിവര്‍ പരിപാടികളില്‍ പങ്കാളികളായി. പ്രവര്‍ത്തകര്‍ക്ക് ജെ.എച്ച്.ഐ, എ.എം.രാഗേഷ് എന്നിവര്‍ ക്ലാസെടുത്തു. മെമ്പര്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു.
വികസന സമിതി കണ്‍വീനര്‍ കെ.കെ.സുനില്‍ കുമാര്‍, അയല്‍ സഭാ ഭാരവാഹികളായ രാജേഷ് കേളോത്ത്, ചന്തു കൂഴിക്കണ്ടി, രാജന്‍ കറുത്തേടത്ത്, പി.കെ.പ്രകാശന്‍, ആശാ വര്‍ക്കര്‍ ലത, എന്നിവര്‍ സംസാരിച്ചു. സുരേഷ് ബാബു നെയ്തല, രമേശന്‍ തായാട്ട്,, ജെ.എച്ച്.ഐമാരായ റൂബി, അന്‍ജു, ജെ.പി.എച്ച് ഷൈനി, റീജ, രജിത, ഇന്ദിര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.