മേപ്പയ്യൂരില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; കൊഴുക്കല്ലൂര്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി,മേഖലയില്‍ ജാഗ്രതാനിര്‍ദേശം


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ കൊവിഡ് കണക്കുകള്‍ ഉയരുന്നു. ഇന്ന് രേഖപ്പെടുത്തിയത് 60 കൊവിഡ് കേസുകള്‍. കോഴിക്കോട് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന കണക്കില്‍ രണ്ടാമതാണ് മേപ്പയ്യൂര്‍ പഞ്ചായത്ത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ കൊഴുക്കല്ലൂര്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു. പന്ത്രണ്ടാം വാര്‍ഡായ നരക്കോടിലും കൊവിഡ് കേസുകള്‍ കൂടുതലാണ്. പഞ്ചായത്തില്‍ വാര്‍ഡ് കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ നടത്താനും കൊവിഡ് പരിശോധന നടത്താനും തീരുമാനമായി. മേപ്പയ്യൂരില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്നലെ രാഷ്ട്രീയപ്പാര്‍ട്ടി, വ്യാപാരി-വ്യവസായി സംഘടന, ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍, കുടുബശ്രീ ഭാരവാഹികള്‍, തൃതല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച പ്രവര്‍ത്തനം അവലോകനം ചെയ്തു.മേഖലാതലത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.