മേപ്പയ്യൂരില്‍ ആണ്ടുനേര്‍ച്ച മാര്‍ച്ച് 26 ന് വൈകിട്ട് 7 മണിക്ക്


മേപ്പയ്യൂര്‍ : തുറയൂര്‍ ചരിച്ചില്‍ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് മുഹിയുദ്ദീന്‍ വലിയോറുടെ ആണ്ടുനേര്‍ച്ച മാര്‍ച്ച് 26-ന് വൈകീട്ട് 7 മണിക്ക് പാലച്ചുവട് സി.എം. സെന്ററില്‍ നടക്കുമെന്ന് അറിയിപ്പ്.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും പരിപാടി സംഘടിപ്പിക്കുക.

ആത്മീയ സദസ്സിന് ബദറു സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കും. എസ്.വൈ.എസ്. സംസ്ഥാനസെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തും. ടി.കെ. അബ്ദുറഹ്‌മാന്‍ ബാഖവി മടവൂര്‍, സന്ദേശപ്രഭാഷണം നടത്തും.

ഐക്കരപ്പടി അബ്ദുള്‍ഖാദര്‍ മുസ്ല്യാര്‍, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ബഷീര്‍ സഖാഫി കൈപ്പുറം എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.