മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.കുഞ്ഞായൻ മാസ്റ്റർ അന്തരിച്ചു


മേപ്പയ്യൂർ: മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്ന പി.കുഞ്ഞായൻ മാസ്റ്റർ (83) അന്തരിച്ചു. കെ.ജി.എം.എസ്.യു.പി സ്കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യമാർ മറിയം, പരേതയായ ആയിഷ. മക്കൾ: സുബൈർ.ടി.എം (അധ്യാപകൻ മേമുണ്ട ഹയർ സെക്കൻററി സ്കൂൾ), മുനീർ (കെ.പി.എം.എച്ച്എസ്, അരിക്കുളം), ഷാജിദ്.പി (അദ്ധ്യാപകൻ വാകയാട് ഹയർ സെക്കന്ററി സ്കൂൾ), ഷാനിദ, ഷമീന, പരേതനായ മുഹമ്മദ് അബ്ദുറഹിമാൻ.

മരുമക്കൾ: ഹാജറ, ജസീറ, സീനത്ത്, സജിന, സലീൽ, ലത്തീഫ്. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുറഹിമാൻ, പരീദ, പരേതരായ അമ്മത്, ഫാത്തിമ, കുഞ്ഞയിഷ.

ദീർഘകാലം കമ്യൂണിസ്റ്റ് പാർട്ടി മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. നിടുമ്പൊയിൽ, നരക്കോട്, കൊഴുക്കല്ലൂർ ബ്രാഞ്ചകളുടെ സെക്രട്ടറി, മേപ്പയ്യൂർ കോഓപ്പറേറ്റീവ് ട3ൺ ബേങ്ക് പ്രസിഡണ്ട്, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻ, അദ്ധ്യാപക പ്രസ്ഥാനത്തിന്റെ നേതാവ് കർഷക സംഘം നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച് ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവായിരുന്നു കുഞ്ഞായൻ മാസ്റ്റർ.