മുസ്ലിം ലീഗ് സാന്നിധ്യം മലയാളികളുടെ രാഷ്ട്രീയ ബോധത്തെ സമ്പന്നമാക്കിയെന്ന് പി.എം.എ സലാം
മേപ്പയ്യൂര്‍: കേരളപ്പിറവിയ്ക്ക് ശേഷം മലയാളികളുടെ രാഷ്ട്രീയ ബോധത്തെ ജനാധിപത്യ വഴികളില്‍ സമ്പന്നമാക്കുന്നതില്‍ മുസ്ലിം ലീഗ് വഹിച്ച പങ്ക് മഹത്തരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സാധ്യതകളെ ജനനന്മയ്ക്കും സാമൂഹിക മുന്നേറ്റത്തിനും ഉപയോഗപ്പെടുത്താന്‍ ലീഗിന് കഴിഞ്ഞത് തെളിമയാര്‍ന്ന നിലപാടുകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് വര്‍ക് ഷോപ്പ് റൂബറൂ’21 മേപ്പയ്യൂര്‍ ടി കെ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജന സേവനവും ദുര്‍ബലര്‍ക്ക് ആശ്വാസമെത്തിക്കലും പാര്‍ട്ടിയുടെ എക്കാലത്തെയും മുഖ്യ ലക്ഷ്യമാണ്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ലീഗ് തുറന്നെതിര്‍ക്കും. ഇക്കാര്യത്തില്‍ ലീഗ് നിലപാടാണ് ശെരിയെന്നത് കാലം തെളിയിച്ചതാണെന്നും തെരഞ്ഞെടുപ്പ് പരാജയം പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കാമെന്ന് കരുതുന്നവര്‍ക്ക് നിരാശരാകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലീഗിനെ കടന്നാക്രമിക്കുന്നവര്‍ പാര്‍ട്ടിയുടെ നന്മകള്‍ക്ക് നേരെ കണ്ണടക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം തുടര്‍ന്നു.
പ്രസിഡണ്ട് ആര്‍ കെ മുനീര്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി അബ്ദുസ്സമദ് പൂക്കോട്ടൂര്‍,കെ ടി അഷ്‌റഫ്, ടി സലീം തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഹമ്മദ് പുന്നക്കല്‍, എസ്.പി കുഞ്ഞമ്മദ്, ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, വനിതാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി കുത്സു, നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ആവള ഹമീദ്, വി.വി.എം ബഷീര്‍, മുനീര്‍ കുളങ്ങര, പി.ടി അഷ്‌റഫ്, ആനേരി നസീര്‍, മുസ്സ കോത്തമ്പ്ര, വി.പി റിയാസുസ്സലാം, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, വൈസ് പ്രസിഡണ്ട് അലി തങ്ങള്‍ പാലേരി, എ.വി അബ്ദുല്ല,ടി കെ.ഇബ്രാഹിം, എസ്.കെ അസ്സയിനാര്‍, കല്ലൂര്‍ മുഹമ്മദലി, എം.കെ അബ്ദുറഹ്‌മാന്‍, എം.എം അഷ്‌റഫ്, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മറിയം ടീച്ചര്‍, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, അജ്‌നാസ് കാരയില്‍, സൗഫി താഴക്കണ്ടി, ഷര്‍മ്മിന കോമത്ത്, മമ്മു ചേറമ്പറ്റ, പ്രവാസി മുഹമ്മദ്, കുഞ്ഞമ്മദ് പേരാമ്പ്ര, കാസിം നൊച്ചാട്, സി.പി കുഞ്ഞമ്മദ്, കുഞ്ഞലവി തുറയൂര്‍തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് സ്വാഗതവും ട്രഷറര്‍ എം.കെ.സി കുട്ട്യാലി നന്ദിയും പറഞ്ഞു.