മുസ്ലിം ലീഗിന്റെ ആദര്‍ശ രാഷ്ട്രീയം കാലാതിവര്‍ത്തിയായി നില നില്‍ക്കുമെന്ന് പി.കെ ഫിറോസ്
പേരാമ്പ്ര: പണച്ചാക്കുകള്‍ക്കും, മാഫിയ രാഷ്ട്രീയക്കാര്‍ക്കും മുന്നില്‍ മുസ്ലിം ലീഗിന്റെ ആദര്‍ശ രാഷ്ട്രീയം കാലാതിവര്‍ത്തിയായി നില നില്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘അകം പൊരുള്‍’ ത്രൈ മാസ സംഘടനാ ശാക്തീകരണ ക്യാമ്പയിന് പ്രഖ്യാപനം പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആദര്‍ശം വെടിഞ്ഞു പണത്തിനും,സ്ഥാപിത താല്പര്യങ്ങള്ക്കും പിറകെ പോകുന്നവര്‍ക്ക് നൈമിഷികമായ ആയുസ്സ് മാത്രമേ ഉളളൂ എന്നും അത്തരക്കാരെ ചരിത്രം ചവറ്റു കൊട്ടയില്‍ എറിയുമെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തിന്റെ ഏറ്റവും ഉന്നതിയില്‍ ഇരിക്കുമ്പോഴും പാര്‍ട്ടി പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞു പോന്ന സി. എച്ച് മുഹമ്മദ് കോയ സമകാലിക രാഷ്ട്രീയക്കാര്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍ സി.എച്ച് അനുസ്മരണവും ജനറല്‍ സെക്രട്ടറി ടി.മൊയ്തീന് കോയ മുഖ്യ പ്രഭാഷണവും നടത്തി.
സി.പി.എ അസീസ്, എസ്.പി കുഞ്ഞമ്മദ്, ശിഹാബ് കന്നാട്ടി, ആര്.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, സയ്യിദ് അലി തങ്ങള്‍ പാലേരി, എം.കെ.സി കുട്ട്യാലി, എസ്.കെ അസ്സയിനാര്‍, പി.ടി അഷ്റഫ്, വി.പി റിയാസ് സലാം, പുതുക്കുടി അബ്ദു റഹ്മാന്, സലീം മിലാസ്, ശംസുദ്ധീന്‍ വടക്കയില്‍, കെ.കെ റഫീഖ്, സത്താര്‍ കീഴരിയൂര്‍, കെ.സി മുഹമ്മദ്, ടി.കെ നഹാസ്, സി.കെ ജറീഷ്, സുബൈര്‍ ഇളയിടത്ത്,
സൗഫി താഴേക്കണ്ടി, പാളയാട്ട് ബഷീര്‍, നിയാസ് കക്കാട്, ടി.ടി കുഞ്ഞമ്മദ്, വഹീദ പാറേമ്മല്‍, കമ്മന അബ്ദു റഹ്മാന്, പി.കെ റഹീം, കെ.ടി കുഞ്ഞമ്മദ്, കുഞ്ഞമ്മദ് പേരാമ്പ്ര, അബ്ദുല്‍ കരീം കോച്ചേരി, പി.ഹാരിസ്, സി.പി കുഞ്ഞമ്മദ്
കെ.പി റസാഖ്, അജ്നാസ് കാരയില്‍, സി.മൊയ്തു മൗലവി, സഈദ് അയനിക്കല്‍, പി.ടി മുഹമ്മദ് റിയാസ്, നൗഷാദ് കല്ലൂര്‍, കെ.കുഞ്ഞലവി എന്നിവര്‍ സംസാരിച്ചു.