മുസ്ലിം യൂത്ത് ലീഗിന്റെ അകം പൊരുള്‍ ശാഖാ സംഗമങ്ങള്‍ക്ക് ചെറുവണ്ണൂരില്‍ തുടക്കമായി


മേപ്പയ്യൂര്‍: സംഘടനാ പ്രവര്‍ത്തനം ശാഖാ തലത്തില്‍ ശാക്തീകരിക്കുന്നതിന് വേണ്ടി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവിഷ്‌കരിക്കുന്ന അകം പൊരുള്‍ ശാഖാ സംഗമങ്ങള്‍ക്ക് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള ശാഖയില്‍ തുടക്കമായി. പത്ത് പഞ്ചായത്തുകളിലെ നൂറ് ശാഖകളില്‍ രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ ഉണ്ടാക്കേണ്ട മുന്നേറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും നേതൃ സ്മൃതിയും ലഹരിക്കെതിരെയും അധാര്‍മികതക്കെതിരെയും പ്രതിരോധം തീര്‍ക്കാനുള്ള പന്ത്രണ്ടോളം പദ്ധതികളും ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കും.

ആവശ്യമായ ശാഖകളില്‍ കമ്മിറ്റി പുന:ക്രമീകരിക്കുകയും പുതിയ ശാഖകള്‍ രൂപീകരിക്കുകയും ചെയ്യും. ഡിസംബര്‍ അവസാന വാരം നിയോജക മണ്ഡലത്തില്‍ നടക്കുന്ന ത്രിദിന സമാപന സംഗമത്തില്‍ ശാഖയില്‍ നിന്നും പങ്കെടുക്കേണ്ട യുവതികള്‍ ഉള്‍പ്പെടെയുള്ള പത്ത് പ്രതിനിധികളെയും സംഗമത്തില്‍ വെച്ച് തിരഞ്ഞെടുക്കും. നിയോജക മണ്ഡലം തല ഉദ്ഘാടനം ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.മൊയ്തീന്‍ കോയ നിര്‍വഹിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വിര്‍ ആവള അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് തീം പ്രഭാഷണവും ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി കര്‍മ്മ പദ്ധതി അവതരണവും നിര്‍വഹിച്ചു.

പ്രദേശത്തെ മണ്‍മറഞ്ഞു പോയ നേതാക്കളെ കുറിച്ച് ശാഖ ലീഗ് ട്രഷറര്‍ അഷ്റഫ് എടത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഒ.മമ്മു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം കൊച്ചേരി, നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സലീം മിലാസ്, കെ.കെ റഫീഖ്, സത്താര്‍ കീഴരിയൂര്‍, ടി.കെ നഹാസ്, ഷംസുദ്ധീന്‍ വടക്കയില്‍, സി.കെ ജറീഷ്, ശാഖാ ലീഗ് പ്രസിഡന്റ് എം. കാസിം മാസ്റ്റര്‍, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷമീം കക്കറമുക്ക്, കെ.മൊയ്തു, പി.എം അസീസ്, ജലീല്‍ ആവള എന്നിവര്‍ സംസാരിച്ചു. ശാഖാ യൂത്ത് ലീഗ് സെക്രട്ടറി എം.കെ സഫീര്‍ സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ ടി.നിസാര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: പ്രസിഡന്റ് : മുഹമ്മദ് അല്‍ഫൗസ്, എം.പി സത്താര്‍, ഒ.സവാദ്, സി.കെ അക്ബര്‍ (വൈസ് പ്രസിഡന്റ്), എം.കെ സഫീര്‍ (ജനറല്‍ സെക്രട്ടറി), കെ.നജ്മല്‍, ഫര്‍ഹാന്‍ ആവള, സി.എം മുഹമ്മദ് (സെക്രട്ടറി), വി.കെ സിറാജ് (ട്രഷറര്‍)