മുതുകാട്-കൂത്താളി കര്‍ഷക സമര വളണ്ടിയര്‍ എം.എം.കുഞ്ഞിക്കേളപ്പന്‍ അനുസ്മരണം; സി.കെ.നാണു ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: പ്രമുഖ സോഷ്യലിസ്റ്റും മുതുകാട്-കൂത്താളി കർഷക സമര വളണ്ടിയറുമായിരുന്ന കീഴ്പ്പയ്യൂരിലെ എം.എം. കുഞ്ഞിക്കേളപ്പൻ്റെ ഏഴാം ചരമദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം മുൻ മന്ത്രിയും ജനതാദൾ (എസ്) ദേശീയ സമിതി അംഗവുമായ സി.കെ. നാണു ഉദ്ഘാടനം ചെയ്തു.

മുൻകാല സോഷ്യലിസ്റ്റ് നേതാക്കൾ ഒന്നും ആഗ്രഹിക്കാത്തവരും സന്യാസതുല്യമായ ജീവിതം നയിച്ചവരുമായിരുന്നുവെന്ന് സി.കെ നാണു അഭിപ്രായപ്പെട്ടു. അതേ മാതൃക പിൻപറ്റി നാടിനും പ്രസ്ഥാനത്തിനും വേണ്ടി ത്യാഗം ചെയ്ത സോഷ്യലിസ്റ്റായിരുന്നു കുഞ്ഞിക്കേളപ്പനെന്ന് അദ്ദേഹം പറഞ്ഞു. സിപി.എം. നേതാവ് കെ. കുഞ്ഞികൃഷ്ണൻ നായർ അദ്ധ്യക്ഷനായി.

എൽ.ജെ.ഡി. ജില്ലാ സിക്രട്ടറി ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.പി. വേണുഗോപാൽ, ജനതാദൾ എസ് ജില്ലാ സിക്രട്ടറി റഷീദ് മുയിപ്പോത്ത്, എൽ.വൈ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി, സുനിൽ ഓടയിൽ, എ.കെ. വസന്ത, സുഭാഷ് കുട്ടോത്ത്, എം. റൂബിനാസ് എന്നിവർ സംസാരിച്ചു.