മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.കെ ഗോവിന്ദന്‍ നായരുടെ ചരമ വാര്‍ഷിക ദിനാചരണവും അനുസ്മരണയോഗവും സംഘടിപ്പിച്ചു


പേരാമ്പ്ര: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മണ്ഡലം പ്രസിഡന്റും സഹകാരിയുമായിരുന്ന പി.കെ ഗോവിന്ദന്‍ നായരുടെ പതിനാലാം ചരമവാര്‍ഷികം ആചരിച്ച് കോണ്‍ഗ്രസ്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് പുറ്റംപൊയിലിലെ പി.കെ ഗോവിന്ദന്‍ നായര്‍ സ്മാരകമന്ദിരത്തില്‍ അനുസ്മരണയോഗവും സംഘടിപ്പിച്ചു. അനുസ്മരണയോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ കെ.സി രവീന്ദ്രന്‍, ഇ.പി മുഹമ്മദ്, കെ.പി.എസ്.ടി.എ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം വി.കെ രമേശന്‍, റഷീദ് പുറ്റംപൊയില്‍, കെ.സി അനീഷ്, രമേശന്‍ മഠത്തില്‍, കെ.സി രാജീവന്‍, പി.പി വിജയന്‍, കെ.കെ കലന്തന്‍ സംസാരിച്ചു. വീട്ടുവളപ്പിലെ ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനക്ക്
സജീവന്‍ കുഞ്ഞോത്ത്,ബൈജു ആയടത്തില്‍ നേതൃത്വം നല്‍കി.