‘മുംബൈക്കര്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു


മുംബൈ : കോവിഡ് കാലഘട്ടത്തില്‍ പൂര്‍ണ്ണമായും മുംബൈയില്‍ ചിത്രീകരിച്ച സിനിമ എന്ന രീതിയില്‍ ശ്രദ്ധ നേടിയ ആക്ഷന്‍ ത്രില്ലര്‍ ‘ മുംബൈക്കര്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു.

സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച മുംബൈക്കര്‍ ഒരു ദിവസം തന്നെ ഒന്നിലധികം ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്ത് ചരിത്രം സൃഷ്ടിക്കുകയുണ്ടായി. ഒറ്റ ദിവസം 14 വ്യത്യസ്ത ലൊക്കേഷനുകളില്‍ വരെ ‘മുംബൈക്കറി’ന്റെ ചിത്രീകരണം നടന്നു.

റിയ ഷിബു അവതരിപ്പിച്ച് ഷിബു തമീന്‍സ് പ്രോജക്ട് ഡിസൈനര്‍ ആയ ‘മുംബൈക്കറി’ല്‍ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിക്രാന്ത് മാസെ, താന്യ മണിക്ടാല, സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറി, സച്ചിന്‍ ഖെദേക്കര്‍, ഹൃദു ഹാറൂണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.