പ്രേമൻ മുചുകുന്ന് പറയുന്നു, മഹാമാരിയുടെ കാലത്ത് അശ്രദ്ധ കൊണ്ട് ജീവിതം ഇല്ലാതാക്കല്ലേ…


കൊയിലാണ്ടി: കൊവിഡ് കാലത്ത് അശ്രദ്ധ കൊണ്ട് നിസ്സഹായ ജീവിതങ്ങളെ കുരുതി കൊടുക്കരുത് എന്ന മുന്നറിയിപ്പ് സാധാരണക്കാരന്റെ ഭാഷയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ദി വീല്‍ എന്ന ചിത്രം. പ്രേമന്‍ മുചുകുന്നു കഥയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്.

കഥാപാത്രങ്ങളുടെ തെരെഞ്ഞെടിപ്പിലും ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന ഇരയുടെ പേര് കണ്ടെത്തുന്നതില്‍ പോലും വളരെയധികം ശ്രദ്ധ ചെലുത്താന്‍ ചിത്രത്തിന് കഴിഞ്ഞു. നാട്ടിന്‍ പുറത്തിന്റെ നന്മകളോടെയാണ് ഓരോ മനുഷ്യരും ഈ ചിത്രം കാണുക. സൗത്ത് ഇന്ത്യന്‍ സിനിമ & ടെലിവിഷന്‍ അവാര്‍ഡ്, സത്യജിത് റേ ഫിലിം അവാര്‍ഡ്, അറേബ്യന്‍ അറീന ഫിലിം അവാര്‍ഡ് (സൗദി അറേബ്യ – ഏഴ് അവാര്‍ഡുകള്‍), മീഡിയ സിറ്റി പുരസ്‌കാരം തുടങ്ങി ഏഴോളം പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.

സുരേഷ്ബാബു ശ്രീസ്ഥയുടേതാണ് തിരക്കഥ. പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് സലാം വീരോളിയാണ്. എഡിറ്റിങ് നിര്‍വഹിച്ചത് വിപിന്‍ ആണ്. ഛായാഗ്രഹണം നിധീഷ് സാരംഗി. അഭിനയിച്ചത് ഗീതിക സുരേഷ്, ഗീത സുരേഷ്, എസ്.ആര്‍.ഖാന്‍, സുരേഷ് ചെണ്ടയാട്, പ്രണവ് പ്രകാശ്, ലെനീഷ് മുചുകുന്ന്, രാഘവന്‍ മുചുകുന്ന്, കുമാരി ക്ഷേത്ര, മാസ്റ്റര്‍ ആദിദേവ് എന്നിവരാണ്.