മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കീഴരിയൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം
കീഴരിയൂര്‍: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു. കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരത്തിന് സമീപത്തു നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം സികെജി സെന്ററില്‍ സമാപിച്ചു.
പ്രതിഷേധ പ്രകടനത്തിന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, പഞ്ചായത്തംഗം ഇ.എം.മനോജ്, നെല്ല്യാടി ശിവാനന്ദന്‍, പാറക്കീല്‍ അശോകന്‍, ശശി കല്ലട, കെ.പി.സ്വപ്നകമാര്‍, ടി.നന്ദകുമാര്‍, ആദര്‍ശ് അശോക്, ഇ.രാമചന്ദ്രന്‍, ടി.രാജന്‍, പ്രജേഷ് മനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിഷേധ സദസിന് പാറക്കീല്‍ അശോകന്‍ അധ്യക്ഷത വഹിച്ചു. ഇടത്തില്‍ ശിവന്‍, നെല്ല്യാടി ശിവാനന്ദന്‍, ഇ.എം.മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.