മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് യു.രാജീവന്‍


കൊയിലാണ്ടി: മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് അറബിക്കടലിനെ അമേരിക്കന്‍ കമ്പനിക്ക് വിറ്റ പിണറായി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് ഡിസിസി പ്രസിഡന്റ് യു.രാജീവന്‍. കീഴരിയൂരില്‍ യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ മത്സ്യ ബന്ധനവും വിപണനവും സംസ്‌കരണവുമൊക്കെ വിദ്യേശ രാജ്യത്തിന് തീരെഴുതി കൊടുത്തെന്നും യു രാജീവ് സര്‍ക്കാറിനെ വിമര്‍ശിച്ചു.

യുഡിഎഫ് കീഴരിയൂര്‍ സെന്റര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇടത്തില്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് മിസ് ഹബ് കീഴരിയൂര്‍, കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, യുഡിഎഫ് ജനറല്‍ കണ്‍വീനര്‍ കുന്നുമ്മല്‍ നൗഷാദ്, ബി.ഉണ്ണികൃഷ്ണന്‍, ചുക്കോത്ത് ബാലന്‍ നായര്‍, ടി.പി.ബഷീര്‍, കെ.കെ.ദാസന്‍, കെ.സി.രാജന്‍, എ.പി.അസീസ്, ഇ.എം.മനോജ്, വി.വി.ചന്തപ്പന്‍, സവിത നിരത്തിതിന്റെ മീത്തല്‍, എം.കെ.സുരേഷ് ബാബു, പാറക്കീല്‍ അശോകന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആദര്‍ശ് അശോക് തുടങ്ങിയവര്‍ പ്രസംഗിച്ചു.