മത്സ്യഗ്രാമങ്ങളിൽ ആവേശം വിതച്ച് എൽഡിഎഫിന്റെ തീരദേശ ജാഥ സമാപിച്ചു


കൊയിലാണ്ടി: കടലോര ജനതക്ക് താങ്ങും തണലുമായ ഇടതുപക്ഷ സർക്കാർ വീണ്ടും വരണമെന്ന തീരദേശ ജനതയുടെ താൽപര്യം പ്രായോഗികമാക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലക്ക് വോട്ടു നൽകണമെന്നഭ്യർത്ഥിച്ചു കൊണ്ട് കെ.ദാസൻ എംഎൽഎ നയിച്ച തീരദേശ ജാഥ കണ്ണങ്കടവിൽ സമാപിച്ചു.

രണ്ടാം ദിവസം ഗുരുകുലം ബീച്ചിൽ നിന്നാരംഭിച്ച ജാഥ ഹാർബർ പരിസരം, ചെറിയമങ്ങാട്, വളപ്പിൽ, തൂവപ്പാറ, കാപ്പാട് എന്നിവിടങ്ങളിൽ ലഭിച്ച ആവേശകരമായ സ്വീകരണങ്ങൾക്കു ശേഷമാണ് കണ്ണങ്കടവിൽ സമാപിച്ചത്. ജാഥാ ലീഡർ കെ.ദാസൻ എംഎൽഎ, പൈലറ്റ് എം.പി.ശിവാനന്ദൻ, കെ.ഷിജു, സുരേഷ് ചങ്ങാടത്ത്, സി.എം.സുനിലേശൻ, എ.പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.