ബൈക്ക് അപകടത്തില്‍ മരിച്ചത് 22 കാരന് അക്ഷയ്; അപകടം നടന്നത് ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസിന് സമീപം
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസിന് സമീപം ദേശീയ പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 22 കാരന് അക്ഷയ്. കൊയിലാണ്ടി ശോഭിക ടെക്സ്റ്റൈല്‍സിലെ ബില്ലിങ് ജീവനക്കാരനായ അക്ഷയ് കാപ്പാട് കണ്ണങ്കടവ് സ്വദേശിയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു അപകടം.
കണ്ണങ്കടവ് അഴിക്കല്‍ പടന്നയില്‍ ഷാജിയുടെയും ബിന്ദുവിന്റെയും മകനാണ് അക്ഷയ്. സഹോദരന് അജയ്.
വെള്ളിയാഴ്ച രാത്രി 9:15 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന കണ്ടെയ്നർ ലോറി അക്ഷയ് സഞ്ചരിച്ച ഇരുചക്ര വാഹനത്തെ ഇടിച്ചു തെറിപ്പിച്ചപ്പോൾ മറ്റൊരു ലോറിക്കടയിൽ പെട്ടാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കായ കണ്ടെയ്നർ ലോറി നിർത്താതെ പോയി.
കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് കൊയിലാണ്ടി ദേശീയപാതയില്‍ ഏറെ സമയം ഗതാഗത തടസം ഉണ്ടായി.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.