ബിജെപി പേരാമ്പ്രമണ്ഡലം സെക്രട്ടറി ജിഷ സുധീഷ് സിപിഐഎമ്മിലേക്ക്
പേരാമ്പ്ര: ബിജെപി പേരാമ്പ്രമണ്ഡലം സെക്രട്ടറിയും, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ജിഷ സുധീഷ് ബിജെപി വിട്ടു. സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജിഷ സുധീഷ് പറഞ്ഞു.
പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ ജിഷ സുധീഷിന് അഭിവാദ്യമര്‍പ്പിച്ച് നിരവധി പേരാണ് എത്തിയത്.