ബാലുശ്ശേരി താലൂക്കാശുപത്രിയില്‍ അതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍
ബാലുശ്ശേരി; താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റത്തിനു മുതിരുകയും ചെയ്‌തെന്ന പരാതിയില്‍ കൂട്ടാലിട കന്മാടത്തില്‍ രാജേഷ്(40) അറസ്റ്റിലായി. കഴിഞ്ഞ 12ന് ആണ് കേസിനാസ്പദമായ സംഭവം.
പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എസ്എച്ച്ഒ രാജേഷ് മരങ്ങാലത്ത്, എസ്‌ഐമാരായ മുഹമ്മദ് മുഹ്‌സിന്‍, കെ.പി.വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് രാജേഷിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.