ബാലസാഹിത്യകൃതി ‘മധുരമിഠായി’ പ്രകാശനം ചെയ്തു


കൊയിലാണ്ടി : ശിവന്‍ തെറ്റയിലിന്റെ ബാലസാഹിത്യകൃതി മധുര മിഠായി പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദാണ് പുസ്തകം പ്രകാശനം ചെയ്തത്. തെറ്റത്ത് കല്യാണിയമ്മ പുസ്തകം ഏറ്റു വാങ്ങി.

മുചുകുന്ന് നോര്‍ത്ത് യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാര്‍ അധ്യക്ഷനായി. ഡോ.സോമന്‍ കടലൂര്‍, മാധവന്‍ പുറച്ചേരി, പവിത്രന്‍ തീക്കുനി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, ബന്ന ചേന്നമംഗല്ലൂര്‍, സദാശിവന്‍ ഇരിങ്ങല്‍, പ്രേമന്‍ മുചുകുന്ന്, സുനില്‍കുമാര്‍ കട്ടാടശ്ശേരി, എന്‍ സുരേഷ്, ശിവന്‍ തെറ്റത്ത് എന്നിവര്‍ സംസാരിച്ചു