ബസ് യാത്രക്കിടെ മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു; സംഭവം കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ ബസ് യാത്രക്കിടെ


 

പേരാമ്പ്ര: കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍നിന്ന് സ്വര്‍ണമാല കവര്‍ന്നു. വടുക്ക മുണ്ടക്കല്‍ സരോജിനിയുടെ മൂന്ന് പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബസ് പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് എത്തിയപ്പോള്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട്‌പോയി. പരിശോധന നടത്തിയെങ്കിലും സ്വര്‍ണാഭരണം കണ്ടെത്താനായില്ല.