ഫഹദ്ഫാസില്‍ ചിത്രം ജോജിയുടെ പുതിയ ട്രെയിലര്‍ വീഡിയോ


ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും സുഹൃത്തുക്കളും നിര്‍മ്മിക്കുന്ന ക്രൈം ഡ്രാമ ചിത്രം ‘ജോജി’യുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിലൂടെ ഏപ്രില്‍ 7 ന് ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് പുതിയ ട്രെയിലര്‍ പുറത്തിറക്കിയത്. നിഗൂഢതയും ആകാംക്ഷയും നിറച്ചാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. പനച്ചേല്‍ കുട്ടപ്പന്റെ കുടുംബത്തില്‍ നടക്കുന്ന ഒരു പ്രത്യേക സംഭവവും അതിനെ കുടുംബം നേരിടുന്നതുമാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. പനച്ചേല്‍ കുട്ടപ്പന്റെ മക്കളിലൊരാളായാണ് ഫഹദ് ഫാസില്‍ വരുന്നത്.

 

ഷേക്ക്‌സ്പിയറുടെ മാക്ബത്തിനെ അധികരിച്ചാണ് ദിലീഷ് പോത്തന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ ബാബുരാജ്, ഷമ്മി തിലകന്‍, അലിസ്റ്റയിര്‍ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ബേസില്‍ ജോസഫ്, സണ്ണി പി.എന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.