ഫഹദ് ഫാസില്‍ ചിത്രം ‘മാലിക്’ ട്രെയിലര്‍ പുറത്ത്


മഹേഷ് നാരായണന്റെ പുതിയ ചിത്രമായ മാലിക്കിന്റെ ട്രെയിലര്‍ പുറത്ത്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ട്രെയിലര്‍ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സിനിമയില്‍ വ്യതസ്ത മേക്കോവറില്‍ എത്തുന്ന നിമിഷ സജയന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുഷിന്‍ ശ്യാമാണ് സം?ഗീതം. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്. നേരത്തെ റിലീസ് പ്രതീക്ഷിച്ചിരുന്ന ചിത്രം കോവിഡ് പശ്ചാത്തലം കാരണമാണ് റിലീസ് വൈകിപ്പിച്ചത്.